സാബു ഷണ്മുഖം
നിന്റെ നേര്‍ത്ത നീണ്ട വിരലുകളില്‍
എന്റെ ഹ്യദയസ്പന്ദനമുണ്ട്
നിന്റെ രക്തവര്‍ണ്ണമാര്‍ന്ന ചുണ്ടുകളില്‍
ഞാന്‍ നട്ട് വളര്‍ത്തിയ ഉമ്മയുടെ മരമുണ്ട്
നിന്റെ തുടുപ്പോലുന്ന കവിളില്‍
ഞാന്‍ നുള്ളിവെച്ച നിലാവിന്റെ നുണക്കുഴിയുണ്ട്
നിന്റെ നെറ്റിയില്‍ ഞാന്‍ തൊട്ട് തന്ന
എന്റെ രക്തത്തിന്റെ ചാന്ത്പൊട്ടുണ്ട്
നിന്റെ മുടിയുടെ നിബിഡവനത്തില്‍
എനിക്കായി ഒരു വനവാസമുണ്ട്
നിന്റെ പുരികങ്ങളില്‍
എനിക്ക് കുലയ്ക്കാന് ഓരോവില്ലുണ്ട്
നിന്റെ കണ്ണുകളില്‍
എനിക്ക് ദാഹം തീര്‍ക്കാന്‍
ഓരോ തുള്ളി വിഷമുണ്ട്
മലയാളത്തിലെ പ്രണയകവിതകള്‍/ഷെല്‍വി പുസ്തകത്തില്‍ ഞാന്‍ വായിച്ചിട്ടുണ്ട്.
ReplyDeleteഅന്നു പറയാന്‍ പറ്റാതിരുന്നത് ഇപ്പോ പറയട്ടെ.
ഒത്തിരി ഇഷ്ടപ്പെട്ടു.
നിന്റെ ഹൃദയത്തില്‍ ഞാന്‍ മോഹിച്ച സ്നേഹം ഉണ്ടായിരുനുവോ ?
ReplyDelete