Monday, March 7, 2011

മ്യദുലം

സാബു ഷണ്മുഖം

നിന്റെ നേര്ത്ത നീണ്ട വിരലുകളില്
എന്റെ ഹ്യദയസ്പന്ദനമുണ്ട്
നിന്റെ രക്തവര്ണ്ണമാര്ന്ന ചുണ്ടുകളില്
ഞാന്‍ നട്ട് വളര്ത്തിയ ഉമ്മയുടെ മരമുണ്ട്

നിന്റെ തുടുപ്പോലുന്ന കവിളില്
ഞാന്‍ നുള്ളിവെച്ച നിലാവിന്റെ നുണക്കുഴിയുണ്ട്
നിന്റെ നെറ്റിയില്‍ ഞാന്‍ തൊട്ട് തന്ന
എന്റെ രക്തത്തിന്റെ ചാന്ത്പൊട്ടുണ്ട്

നിന്റെ മുടിയുടെ നിബിഡവനത്തില്
എനിക്കായി ഒരു വനവാസമുണ്ട്
നിന്റെ പുരികങ്ങളില്
എനിക്ക് കുലയ്ക്കാന്‍ ഓരോവില്ലുണ്ട്

നിന്റെ കണ്ണുകളില്
എനിക്ക് ദാഹം തീര്ക്കാന്
ഓരോ തുള്ളി വിഷമുണ്ട്

2 comments:

  1. മലയാളത്തിലെ പ്രണയകവിതകള്‍/ഷെല്‍‌വി പുസ്തകത്തില്‍ ഞാന്‍ വായിച്ചിട്ടുണ്ട്.
    അന്നു പറയാന്‍ പറ്റാതിരുന്നത് ഇപ്പോ പറയട്ടെ.
    ഒത്തിരി ഇഷ്ടപ്പെട്ടു.

    ReplyDelete
  2. നിന്റെ ഹൃദയത്തില്‍ ഞാന്‍ മോഹിച്ച സ്നേഹം ഉണ്ടായിരുനുവോ ?

    ReplyDelete